പലസ്തീൻ അനുകൂല പോസ്റ്റർ നശിപ്പിച്ച സംഭവം; വിദേശ വനിതകൾക്കെതിരേ കേസ്
Wednesday, April 17, 2024 8:44 PM IST
കൊച്ചി: പലസ്തീൻ അനുകൂല പോസ്റ്റർ നശിപ്പിച്ച വിദേശ വനിതകൾക്കെതിരെ കേസ്. ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾക്കെതിരേ ഫോർട്ട് കൊച്ചി പോലീസാണ് കേസെടുത്തത്.
ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധ സൃഷ്ടിക്കുന്ന പ്രവൃത്തിയുടെ പേരിലാണ് കേസ്. ആവശ്യമെങ്കിൽ ഇരുവരെയും കോടതിയിൽ ഹാജരാക്കും. ഇവർ താമസിക്കുന്ന സ്ഥലത്ത് പോലീസിന്റെ നിരീക്ഷണത്തിലാകും ഇരുവരുമെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടാണ് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ സ്ഥാപിച്ച പോസ്റ്റർ വനിതകൾ നശിപ്പിച്ചത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഐഒ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് പോലീസിന്റെ നടപടി.