മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല: മമതാ ബാനർജി
Wednesday, April 17, 2024 10:26 PM IST
ദിസ്പുര്‍: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം, ഏക സിവില്‍ കോഡ് എന്നിവ പിൻവലിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി രാജ്യത്തെ മുഴുവന്‍ തടങ്കല്‍പ്പാളയമാക്കിയെന്നും മമത കുറ്റപ്പെടുത്തി.
നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഇത്രയും അപകടകരമായ ഒരു തെരഞ്ഞെടുപ്പ് ജീവിതത്തില്‍ കണ്ടിട്ടില്ല. 2026ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ 126 സീറ്റുകളിലും മത്സരിക്കുമെന്നും അവർ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് എല്ലാ മതങ്ങളെയും സ്നേഹിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മമത വ്യക്തമാക്കി.