ദുബായിലെ പ്രളയം മനുഷ്യനിര്‍മിതം ; വ്യാജ പോസ്റ്റിൽ വി.ഡി.സതീശന് ഡിജിപിക്ക് പരാതി നല്കി
Thursday, April 18, 2024 7:56 PM IST
തിരുവനന്തപുരം: ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്കി.
ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്നും വി.ഡി.സതീശൻ ഡിജിപിക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു. കേരളത്തിലുണ്ടായ പ്രളയം സംബന്ധിച്ച വാര്‍ത്ത എഡിറ്റ് ചെയ്ത് നെല്യൂ @n311yu എന്ന എക്സ് അക്കൗണ്ടില്‍ നിന്നുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഈ പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നില്‍ സിപിഎം ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു.