ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
Friday, April 19, 2024 12:09 AM IST
മൊഹാലി: ഐപിഎല്ലിൽ മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഒന്‍പത് റൺസിനാണ് മുംബൈ വിജയിച്ചത്. സ്കോർ: മുബൈ: 192/7 പഞ്ചാവ് 183/10.
മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 19.1 ഓവറിൽ 183 റൺസിന് ഓൾ ഔട്ടായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, ജെറാൾഡ് കോട്സെ എന്നിവരടങ്ങിയ ബോളിംഗ് നിരയാണ് മുംബൈയെ കരകയറ്റിയത്.
മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയാണ് പഞ്ചാബ് തുടങ്ങിയത്. ആദ്യ മൂന്ന് ഓവറിനുള്ളിൽ തന്നെ പഞ്ചാബിന്റെ നാല് വിക്കറ്റ് നഷ്ടമായി. ഏഴാം വിക്കറ്റിൽ ശശാങ്ക് - അശുതോഷ് സഖ്യം ഒന്നിച്ചതോടെയാണ് മത്സരത്തിലേക്കു പഞ്ചാബ് തിരിച്ചുവന്നത്.
അശുതോഷും (28 പന്തിൽ 61), ശശാങ്ക് സിംഗും (25 പന്തിൽ 41) പഞ്ചാബിനു വേണ്ടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
മുംബൈക്കായി സൂര്യകുമാർ യാദവ് (53 പന്തിൽ 78), രോഹിത് ശർമ (25 പന്തിൽ 36), തിലക് വർമ (18 പന്തിൽ 34*) എന്നിവർ മികച്ച പ്രകടനം നടത്തി. പഞ്ചാബിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും സാം കറന് രണ്ടും വിക്കറ്റ് വീഴ്ത്തി.