വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
Friday, April 19, 2024 10:12 PM IST
തിരുവനന്തപുരം: വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനുവേണ്ടി വോട്ടർമാർക്ക് പണം നൽകി എന്ന് ആരോപിച്ചാണ് ബിജു രമേശിനെ ആറ്റിങ്ങലിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. അരുവിക്കര വടക്കേമലയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷിന്റെ വീട്ടിലെത്തിയതായിരുന്നു ബിജു രമേശ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബിജു രമേശിനെ അരുവിക്കര സ്റ്റേഷനിലേക്ക് മാറ്റി. താൻ ആർക്കും പണം നൽകിയിട്ടില്ലെന്ന് ബിജു രമേശ് പറഞ്ഞു.