കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
Saturday, April 20, 2024 2:37 AM IST
കൊച്ചി: കേരളത്തില്‍ ബിജെപിയും സിപിഎമ്മും ഒരുമിച്ച് യുഗ്മഗാനം ആലപിക്കുകയാണെന്ന് എഐസിസി സെക്രട്ടറി പവന് ഖേര. ബിജെപിയുടെ താളത്തിന് തുള്ളുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണകള്ളക്കടത്ത് കേസിലും എസ്എന്‍സി ലാവ്ലിന് കേസിലും പുലര്‍ത്തുന്ന മൃദുസമീപനം ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്.
ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അഴിമതി കേസുകളില്‍നിന്ന് ഒഴിവാക്കപ്പെട്ടത് ഇന്ത്യയിലെ 26 രാഷ്ട്രീയനേതാക്കളാണ്. പിണറായി വിജയന് ഇതില്‍ 27-ാമനാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെ കൊള്ളയടിച്ച കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ അന്വേഷണത്തില്‍പ്പോലും ഇവര്‍ തമ്മിലുള്ള ബന്ധം തെളിഞ്ഞുകാണാം. എന്‍ഡിഎയുടെ ഘടകകക്ഷിയായ ജനതാദളിനു കേരളത്തിലെ മന്ത്രിസഭയില്‍ ഇടംകൊടുത്ത സിപിഎമ്മിന്റെ ബിജെപി വിരുദ്ധതയില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത്.
ബിജെപിയെ എതിര്‍ക്കുന്ന ഇന്ത്യാ മുന്നണിയില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചാണെന്ന മോദിയുടെ പരാമര്‍ശത്തിന് മൊറാര്‍ജി ദേശായി സര്‍ക്കാരിനെ പിന്തുണച്ചത് ബിജെപിയും സിപിഎമ്മും ചേര്‍ന്നായിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ ചരിത്രം അറിയാത്ത ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും പവന്‍ഖേര പ്രതികരിച്ചു.