മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Saturday, April 20, 2024 4:59 AM IST
കോഴിക്കോട്: മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്. നന്മണ്ട ബ്രഹ്മകുളത്താണ് സംഭവം. കുറ്റിച്ചിറ സ്വദേശി അഷ്റഫിനാണ് പരിക്കേറ്റത്.
അഷ്റഫ് സ്കൂട്ടറിൽ പോകുന്നതിനിടെ മരം കടപുഴകി വീഴുകയായിരുന്നു. തുടർന്ന് ഇയാളും സ്കൂട്ടറും മരത്തിനടിയിൽ കുടുങ്ങി.
തുടർന്ന് അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുന സ്ഥാപിച്ചു. പരിക്കേറ്റ അഷ്റഫ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.