കേരള കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് രാജിവച്ചു
Saturday, April 20, 2024 4:20 PM IST
കൊല്ലം: പി.ജെ.ജോസഫ് ചെയര്‍മാനായ കേരള കോണ്‍ഗ്രസിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് അറക്കല്‍ ബാലകൃഷ്ണന് രാജിവച്ചു. വ്യക്തമായ ഭരണഘടനയോ നയപരിപാടികള്‍ ഇല്ലാതെ ഏതാനും വ്യക്തികളുടെ രാഷ്ട്രീയ താല്പര്യം മാത്രം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മോന്‍സ് ജോസഫിന്റെ അപ്രമാദിത്വം ആണ് കേരള കോണ്‍ഗ്രസില്‍ നടക്കുന്നത്. യുഡിഎഫിനെ ചതിച്ച ആളാണ് ഇപ്പോള്‍ കോട്ടയം യുഡിഎഫ് സ്ഥാനാര്‍ഥിയായി നില്ക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ് എന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി. ഇനി ജോസ് കെ മാണിക്ക് ഒപ്പം കേരള കോണ്‍ഗ്രസ്- എമ്മില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കേരള കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിലും പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരുന്നു. പിന്നീട് കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം എന്‍ഡിഎക്കൊപ്പം പ്രവര്‍ത്തിക്കാൻ തീരുമാനിച്ചുരുന്നു.