പാനൂർ സ്ഫോടനം: പരിക്കേറ്റ ഒരാൾ കൂടി റിമാൻഡിൽ
Saturday, April 20, 2024 9:53 PM IST
കണ്ണൂർ: പാനൂർ മുളിയാതോട് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ കുന്നോത്തുപറമ്പിൽ ചിറക്കരാണ്ടിമ്മേൽ വിനോദൻ (40) നെയാണ് അറസ്റ്റ് ചെയ്തത്.
പാനൂർ സിഐ കെ.പ്രേംസദൻ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത ശേഷം തലശേരി എസിജെഎം കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇതോടെ സ്ഫോടനക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.