ശ്മശാനത്തിന്റെ മതിൽ തകർന്ന് നാലുപേർക്ക് ദാരുണാന്ത്യം
Sunday, April 21, 2024 1:16 AM IST
ഗുരുഗ്രാം: ഗുരുഗ്രാമിൽ ശ്മശാനത്തിന്റെ മതിൽ തകർന്ന് ഒരു കുട്ടിയുൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം. അർജുൻ നഗറിലാണ് സംഭവം.
താന്യ(11), ദേവി ദയാൽ (70), മനോജ് ഗാബ (52), കൃഷ്ണ കുമാർ(52) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അർജുൻ നഗർ സ്വദേശി ദീപ പ്രധാൻ എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന്റെ കാരണങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.