ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം
Tuesday, April 30, 2024 1:29 AM IST
ഗോഹട്ടി: ദക്ഷിണ ത്രിപുരയിൽ മരത്തിൽ കെട്ടിയ പ്ലാസ്റ്റിക് കയർ കൊണ്ട് നിർമിച്ച ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം. ബെലോണിയയിലെ ചിത്താമര പുരാൻ ബസാർ മേഖലയിലാണ് സംഭവം.
സത്യജിത് രുദ്രു പാൽ എന്ന കുട്ടിയാണ് മരിച്ചത്. വീട്ടിലെ മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.