മ്യാൻമറിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാരെ മടക്കി അയച്ചു
Friday, May 3, 2024 1:00 AM IST
ഇംഫാൽ: മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് എത്തിയ 38 അനധികൃത കുടിയേറ്റക്കാരെ വ്യാഴാഴ്ച തെങ്നൗപാൽ ജില്ലയിലെ മോറെ പട്ടണത്തിലൂടെ മടക്കി അയച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഇക്കാര്യം അറിയിച്ചത്.
കൈമാറ്റ ചടങ്ങിനിടെ മ്യാൻമറിൽ നിന്ന് ഒരു ഇന്ത്യൻ പൗരനെയും തിരികെ നൽകി. ഒരു വിവേചനവുമില്ലാതെ, മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ആദ്യ ഘട്ടം ഞങ്ങൾ പൂർത്തിയാക്കി, 38 കുടിയേറ്റക്കാർ കൂടി ഇന്ന് ഇന്ത്യയിലെ മണിപ്പൂരിൽ നിന്ന് മോറെ വഴി പുറപ്പെടുന്നു.
ആദ്യ ഘട്ടത്തിൽ 77 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയിട്ടുണ്ട്. കൈമാറ്റ ചടങ്ങിനിടെ ഒരു ഇന്ത്യൻ പൗരനെ മ്യാൻമറിൽ നിന്ന് തിരികെ കൊണ്ടുവന്നു. സിംഗ് എക്സിൽ കുറിച്ചു. അയൽരാജ്യമായ മണിപ്പൂരിലെയും കേന്ദ്രസേനയിലെയും സുരക്ഷാ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.