ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
Tuesday, May 21, 2024 9:12 PM IST
ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
സിസോദിയ ഗുരുതരമായ അധികാര ദുർവിനിയോഗവും വിശ്വാസ വഞ്ചനയും കാട്ടിയെന്ന് തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടിയാണ് സിസോദിയ കോടതിയെ സമീപിച്ചത്.
ജസ്റ്റീസ് സ്വർണ കാന്ത ശർമയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മദ്യനയം രൂപീകരിക്കുന്നതിനായി വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ സിസോദിയ പരിഗണിച്ചില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിലുണ്ട്.
ഡൽഹി റൗസ് അവന്യൂ കോടതി സിസോദിയയുടെ ജുഡീഷൽ കസ്റ്റഡി മേയ് 31 വരെ നീട്ടിയിരുന്നു. ഫെബ്രുവരി മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ.