തൃശൂരില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു
Thursday, May 23, 2024 8:35 AM IST
തൃശൂര്‍: തൃശൂരില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിന് തീ പിടിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സീവീസ് വുഡ് ഇന്റീരിയേഴ്സ് എന്ന ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിനാണ് തീപിടിച്ചത്.
സംഭവ സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഇരിങ്ങാലക്കുട, പുതുക്കാട് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി.എസ്. ഷാനവാസ്, സീനിയര്‍ ഫയര്‍ റെസ്ക്യൂ ഓഫീസര്‍ കെ.എ. ജ്യോതികുമാര്‍ എന്നിവരാണ് തീ അണയ്ക്കുന്നതിനു നേതൃത്വം നല്‍കിയത്.
അപകടത്തില്‍ ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വെളിവായിട്ടില്ല.