ഇടതുമുന്നണിയിൽ ആരും കോഴ ആവശ്യമുള്ളവരല്ല: മന്ത്രി ഗണേഷ്
Friday, May 24, 2024 12:41 PM IST
തൃശൂർ: മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നടത്താനുളള ഫെഡറേഷന് ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഇടതുമുന്നണിയിൽ ആരും കോഴ ആവശ്യമുള്ളവരല്ലെന്ന് ഗണേഷ് പ്രതികരിച്ചു.
ഇടതുമുന്നണിയുടെ മദ്യനയം നടപ്പാക്കാന്‍ കോഴ നല്‍കേണ്ട. അതിന് വേണ്ടി ആരും പിരിക്കേണ്ട. ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നത് നയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.