ദു​ബാ​യി​യി​ൽ മ​ല​യാ​ളി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
ദു​ബാ​യി​യി​ൽ മ​ല​യാ​ളി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, May 25, 2024 7:18 PM IST
ദു​ബാ​യ്: ദു​ബാ​യി​യി​ൽ മ​ല​യാ​ളി യു​വ​തി​യെ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫു​ജൈ​റ​യി​ലാ​ണ് സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ഷാ​നി​ഫ ബാ​ബു (37) ആ​ണ് മ​രി​ച്ച​ത്. ഫു​ജൈ​റ​യി​ല്‍ നി​ര്‍​മാ​ണ ക​മ്പ​നി ന​ട​ത്തു​ന്ന സ​നൂ​ജ് ബ​ഷീ​ര്‍ കോ​യ​യു​ടെ ഭാ​ര്യ​യാ​ണ് ഷാ​നി​ഫ.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ഫു​ജൈ​റ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ന് അ​ടു​ത്താ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സ​സ്ഥ​ലം. കെ​ട്ടി​ട​ത്തി​ലെ 19ാം നി​ല​യി​ല്‍ നി​ന്ന് വീ​ണ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്.

ഷാ​നി​ഫ​യു​ടെ മൃ​ത​ദേ​ഹം ഫു​ജൈ​റ ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഷാ​നി​ഫ​യ്ക്കും സ​നൂ​ജി​നും ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<