കാണാതായ വിദ്യാര്‍ഥി മുങ്ങിമരിച്ച നിലയില്‍
Tuesday, May 28, 2024 2:44 PM IST
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ആനാപ്പുഴയിൽനിന്ന് കാണായായ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി.ജാക്സണ് (12) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ മുതൽ കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.