ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്നു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്നു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, May 28, 2024 8:06 PM IST
കോ​ഴി​ക്കോ​ട്: പാ​ള​യ​ത്ത് ബാ​ർ ജീ​വ​ന​ക്കാ​ര​നാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് തോ​പ്പ​യി​ൽ സ്വ​ദേ​ശി ഷാ​നി​ദ്, വെ​ള​ള​യി​ൽ സ്വ​ദേ​ശി​ക​ളാ​യ സൂ​ര​ജ്, ആ​ബി​ദ് എ​ന്നി​വ​രെ​യാ​ണ് ക​സ​ബ പോ​ലീ​സും ഷാ​ഡോ സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഈ ​മാ​സം 17നാ​ണ് സം​ഭ​വം. ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നെ മൂ​വ​രും ചേ​ർ​ന്ന് മ​ർ​ദി​ച്ച് പ​ണ​മ​ട​ങ്ങി​യ പേ​ഴ്സ് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 24000 രൂ​പ​യാ​ണ് ഇ​വ​ർ ക​വ​ർ​ന്ന​ത്. ബാ​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക​വ​ർ​ച്ച കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<