ശ​ബ​രി ബ്രാ​ൻ​ഡ് ആ​ർ​ക്കും വേ​ണ്ട; സ​പ്ലൈ​കോ​യി​ൽ മ​റ്റ് ബ്രാ​ൻ​ഡു​ക​ൾ​ക്ക് നി​രോ​ധ​നം
ശ​ബ​രി ബ്രാ​ൻ​ഡ് ആ​ർ​ക്കും വേ​ണ്ട; സ​പ്ലൈ​കോ​യി​ൽ മ​റ്റ് ബ്രാ​ൻ​ഡു​ക​ൾ​ക്ക് നി​രോ​ധ​നം
Wednesday, May 29, 2024 7:37 PM IST
എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന കു​ത്ത​നെ ഇ​ടി​ഞ്ഞ​തി​നാ​ൽ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ മ​റ്റ് ബ്രാ​ന്‍റു​ക​ളു​ടെ വി​ൽ​പ്പ​ന​യ്ക്ക് നി​രോ​ധ​നം. ശ​ബ​രി അ​ല്ലാ​ത്ത മ​റ്റ് ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ന്നും ജൂ​ലൈ ഒ​ന്നു മു​ത​ൽ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ വി​ൽ​ക്കി​ല്ല.

ഇ​തു സം​ബ​ന്ധി​ച്ച സ​പ്ലൈ​ക്കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശം റീ​ജ​ണ​ൽ മാ​നേ​ജ​ർ​മാ​ർ, ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ, ഔ​ട്ട്‌​ലെ​റ്റ് ഇ​ൻ ചാ​ർ​ജു​മാ​ർ എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു ക​ഴി​ഞ്ഞു. ജൂ​ൺ ഒ​ന്നു മു​ത​ൽ ഡി​പ്പോ​ക​ളി​ൽ നി​ന്ന് മ​റ്റ് ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ മാ​വേ​ലി സ്റ്റോ​റു​ക​ൾ​ക്ക് കൈ​മാ​റാ​നോ ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

മാ​വേ​ലി സ്റ്റോ​റു​ക​ൾ, സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, പീ​പ്പി​ൾ​സ് ബ​സാ​റു​ക​ൾ, ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ബ​രി ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യി​ൽ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി.

മാ​ത്ര​മ​ല്ല എ​ല്ലാ​യി​ട​ത്തും ശ​ബ​രി ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കി​ല്ല എ​ന്ന വി​വ​ര​വും പ​രി​ശോ​ധ​ന​യി​ൽ അ​ധി​കൃ​ത​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ടു. സ​ബ്സി​ഡി നി​ര​ക്കി​ൽ ശ​ബ​രി ബ്രാ​ൻ​ഡി​ൽ വി​ൽ​ക്കു​ന്ന അ​ഗ്മാ​ർ​ക്ക് വെ​ളി​ച്ചെ​ണ്ണ മാ​ത്ര​മാ​ണ് എ​ല്ലാ​യി​ട​ത്തും കൂ​ടു​ത​ൽ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്.

മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, കു​രു​മു​ള​ക് പൊ​ടി, കാ​പ്പി​പ്പൊ​ടി, സാ​മ്പാ​ർ​പൊ​ടി, അ​രി, സോ​പ്പ് അ​ട​ക്കം 85 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ് സ​പ്ലൈ​ക്കോ​യ്ക്ക് ശ​ബ​രി ബ്രാ​ൻ​ൻ​ഡി​ൽ ഉ​ള്ള​ത്. ജൂ​ലൈ ഒ​ന്നു മു​ത​ൽ മ​റ്റ് ബ്രാ​ൻ​ഡു​ക​ളു​ടെ ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ മാ​വേ​ലി സ്റ്റോ​റു​ക​ളു​ടെ പ​ടി​ക്ക് പു​റ​ത്താ​കും.

അ​തേ​സ​മ​യം ശ​ബ​രി ബ്രാ​ൻ​ഡു​ക​ളു​ടെ ല​ഭ്യ​ത ആ​വ​ശ്യാ​നു​സ​ര​ണം ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, പീ​പ്പി​ൾ​സ് ബ​സാ​ർ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​റ്റ് ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാം. ഇ​വി​ട​ങ്ങ​ളി​ൽ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും എം​ഡി​യു​ടെ നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.


കൂ​ടു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും വി​ൽ​പ്പ​ന​യും ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ല്ലാ സ്റ്റോ​റു​ക​ളി​ൽ നി​ന്നും ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ നി​ന്നും ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഡ​ന്‍റ് കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​വെ​ന്ന് ഡി​പ്പോ​യു​ടെ ചു​മ​ത​ല​യു​ള്ള​വ​ർ ഉ​റ​പ്പ് വ​രു​ത്തു​ക​യും വേ​ണം.

ഓ​ണം, ക്രി​സ്മ​സ്, റം​സാ​ൻ തു​ട​ങ്ങി​യ ഉ​ത്സ​വ സീ​സ​ണു​ക​ളി​ലും മ​റ്റും മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ ശ​ബ​രി ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ യ​ഥേ​ഷ്ടം സ്റ്റോ​ക്ക് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തും ഡി​പ്പോ അ​ധി​കൃ​ത​രു​ടെ ചു​മ​ത​ല​യാ​ണ്.

ശ​ബ​രി ബ്രാ​ൻ​ഡ് സ്റ്റോ​ക്കി​ന്‍റെ ചു​മ​ത​ല​യു​ള്ള​വ​ർ, ജൂ​നി​യ​ർ മാ​നേ​ജ​ർ​മാ​ർ, ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ എ​ല്ലാ സ്റ്റോ​റു​ക​ളി​ൽ നി​ന്നും ആ​വ​ശ്യാ​നു​സ​ര​ണം ഇ​ൻ​ഡ​ന്‍റ് ല​ഭി​ച്ചു എ​ന്ന് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് സ്റ്റോ​ക്കി​ന്‍റെ കാ​ര്യ​വും ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തു​ണ്ട്. ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​തി​മാ​സ വി​ല​നി​ല​വാ​രം എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ ശ്ര​ദ്ധി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വേ​ണം.

ഡി​പ്പോ​ക​ളി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡ​ന്‍റ് അ​നു​സ​രി​ച്ച് മാ​ത്ര​മേ ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന ഡി​വി​ഷ​നി​ൽ നി​ന്ന് പ്ര​തി​മാ​സ പ​ർ​ച്ചേ​യ്സ് ഓ​ർ​ഡ​ർ അ​നു​വ​ദി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സോ​ഫ്റ്റ് വെ​യ​റി​ലും അ​ടി​യ​ന്ത​ര മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും വേ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<