മംഗളൂരുവിലെ ആശുപത്രിയില്‍ വച്ച് മലയാളി യുവതിയെ പീഡിപ്പിച്ചു; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍
Thursday, May 30, 2024 10:07 AM IST
മംഗളൂരു: മംഗളൂരുവില്‍ ചികിത്സയ്ക്കെത്തിയ കാസര്‍ഗോഡ് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ ആള് ആശുപത്രി മുറിയില്‍വച്ച് ബലാത്സംഗം ചെയ്തെന്നും നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും കാട്ടിയാണ് യുവതി പരാതി നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ച് 16നാണ് സംഭവം. പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി.
സംഭവത്തില്‍ കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.