കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക​ച്ചു​വ​യോ​ടു​കൂ​ടി​യു​ള്ള ആ​ഗ്യം കാ​ണി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി വ​ണ്ട​ൻ​പ​താ​ൽ ഭാ​ഗ​ത്ത് വെ​ള്ളു​പ്പ​റ​മ്പി​ൽ ഷ​ഹീ​ർ (41) നെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യു​ടെ നേ​രെ ലൈം​ഗി​ക​ച്ചു​വ​യോ​ടു​കൂ​ടി​യു​ള്ള ആം​ഗ്യം കാ​ണി​ക്കു​ക​യും കു​ട്ടി​യെ പി​ന്തു​ട​രു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും എ​സ്എ​ച്ച്ഒ ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.