ബി​ഹാ​റി​ല്‍ അ​ഭി​ഭാ​ഷ​ക​രാ​യ അ​ച്ഛ​നെ​യും മ​ക​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി
ബി​ഹാ​റി​ല്‍ അ​ഭി​ഭാ​ഷ​ക​രാ​യ അ​ച്ഛ​നെ​യും മ​ക​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി
Wednesday, June 12, 2024 8:35 PM IST
പാ​റ്റ്‌​ന:​കോ​ട​തി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ അ​ച്ഛ​നെ​യും മ​ക​നെ​യും അ​ക്ര​മി​ക​ള്‍ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. റാം ​അ​യോ​ധ്യ പ്ര​സാ​ദ് റാ​യി, മ​ക​ന്‍ സു​നി​ല്‍ കു​മാ​ര്‍ റാ​യി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സാ​ര​ന്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഇ​രു​വ​രും ബൈ​ക്കി​ല്‍ ച​പ്ര കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. ദു​ദാ​യി പാ​ല​ത്തി​നു സ​മീ​പം ബൈ​ക്ക് ത​ട​ഞ്ഞു നി​ര്‍​ത്തി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

ഭൂ​മി ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണു കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം. കേ​സി​ല്‍ ര​ണ്ടു പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​താ​യും മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<