കുവൈത്ത് ദുരന്തം; കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
Thursday, June 13, 2024 12:02 AM IST
ന്യൂഡൽഹി: കുവൈത്തിലെ തൊഴിലാളി ക്യാന്പിലുണ്ടായ തീപിടിത്തതിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാന്പിലാണ് തീപിടിത്തമുണ്ടായത്.
പരിക്കേറ്റ 46 പേരാണ് ചികിത്സിയിലുള്ളത്. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെട ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. അതേസമയം കമ്പനിക്കെതിരെ കുവൈത്ത് സര്‍ക്കാര്‍ നിയമ നടപടി ആരംഭിച്ചു.