കളമശേരിയിൽ പോത്ത് ബൈക്കിൽ ഇടിച്ചു; യുവാവിനു ദാരുണാന്ത്യം, യുവതിക്ക് പരിക്ക്
Thursday, June 13, 2024 12:26 PM IST
കൊച്ചി: കളമശേരിയിൽ അലഞ്ഞുതിരിഞ്ഞുനടന്ന പോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി അജയ് രമേഷ് (22) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30 ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്എംടി ഭാഗത്തായിരുന്നു അപകടം.
അജയ് ഓടിച്ച ബൈക്ക് പോത്തിനെ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ യുവാവിനെ കളമശേരി മെഡിക്കല്‍ കോളജിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ ആറോടെ മരണം സംഭവിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിനി ദര്‍ശന മനോജിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവര്‍ ആശുപത്രിവിട്ടു. ബൈക്ക് ഇടിച്ച പോത്തും ചത്തു. കളമശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.