ഒ​മ്പ​തു​മ​ണി​ക്കൂ​ര്‍ പ​റ​ന്ന വി​മാ​നം യാ​ത്ര​തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ത​ന്നെ ഇ​റ​ങ്ങി
ഒ​മ്പ​തു​മ​ണി​ക്കൂ​ര്‍ പ​റ​ന്ന വി​മാ​നം യാ​ത്ര​തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ത​ന്നെ ഇ​റ​ങ്ങി
Thursday, June 13, 2024 4:52 PM IST
ല​ണ്ട​ന്‍: ല​ണ്ട​നി​ല്‍ നി​ന്ന് അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ലേ​ക്ക് പ​റ​ന്ന വി​മാ​നം ല​ണ്ട​നി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ന്നെ തി​രി​ച്ചി​റ​ങ്ങി. ബ്രി​ട്ടീ​ഷ് എ​യ​ര്‍​വെ​യ്‌​സി​ന്‍റെ ഫ്‌​ളൈ​റ്റ് 195 ആ​ണ് ല​ണ്ട​നി​ല്‍ ത​ന്നെ തി​രി​ച്ചി​റ​ങ്ങി​യ​ത്.

ഒ​മ്പ​തു​മ​ണി​ക്കൂ​ര്‍ പ​റ​ന്ന​ശേ​ഷ​മാ​ണ് വി​മാ​നം ല​ണ്ട​നി​ലി​റ​ങ്ങി​യ​ത്. 300 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ല​ണ്ട​നി​ലെ ഹീ​ത്രോ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് 30 മി​നി​റ്റ് വൈ​കി​യാ​ണ് ഫ്‌​ളൈ​റ്റ് 195 പു​റ​പ്പെ​ട്ട​ത്. ഹൂ​സ്റ്റ​ണ്‍ ല​ക്ഷ്യ​മാ​ക്കി കു​തി​ച്ച ബ്രി​ട്ടീ​ഷ് എ​യ​ര്‍​വെ​യ്‌​സി​ന്റെ ബോ​യി​ങ് 787 വി​മാ​നം 4600 മൈ​ല്‍ പ​റ​ന്ന് അ​റ്റ്‌​ലാ​ന്‍റി​ക് മ​ഹാ​സ​മു​ദ്രം മ​റി​ക​ട​ന്ന ശേ​ഷ​മാ​ണ് തി​രി​ച്ചു​പ​റ​ന്ന​ത്.

നി​സാ​ര​മാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്നാ​ണ് വി​മാ​നം തി​രി​ച്ചു പ​റ​ന്ന​തെ​ന്നാ​ണ് ബ്രി​ട്ടീ​ഷ് എ​യ​ര്‍​വെ​യ്‌​സ് വ​ക്താ​വ് അ​റി​യി​ച്ച​ത്. യാ​ത്ര​യ്ക്ക് ത​ട​സം നേ​രി​ട്ട​തി​ല്‍ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് മാ​പ്പ് ചോ​ദി​ക്കു​ന്ന​താ​യും ബ്രി​ട്ടീ​ഷ് എ​യ​ര്‍​വെ​യ്‌​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം എ​ന്താ​യി​രു​ന്നു വി​മാ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക പ്ര​ശ്‌​നം എ​ന്ന കാ​ര്യം ഇ​നി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<