ഖത്തറിൽനിന്ന് ഇന്ത്യ 12 മിറാഷ് 2000 -5 യുദ്ധവിമാനങ്ങൾ വാങ്ങുന്നു
Friday, June 21, 2024 11:37 PM IST
ന്യൂഡൽഹി: ഖത്തറിൽ നിന്ന് ഇന്ത്യ പന്ത്രണ്ട് മിറാഷ് 2000-5 യുദ്ധവിമാനങ്ങൾ വാങ്ങാൻ ചർച്ച നടത്തിയതായി സൂചന. ഖത്തർ ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള പ്രസന്റേഷനും യോഗത്തിൽ നടന്നു.
ഖത്തറിന്റെ നിർദേശം പരിശോധിക്കുകയാണെന്ന് പ്രതിരോധ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഖത്തറിന്റെ കൈവശമുള്ള മിറാഷ് 2000 ശ്രേണിയില്‍പ്പെടുന്ന വിമാനങ്ങളെക്കാള്‍ കൂടുതല്‍ മികച്ചതാണെന്ന് ഇന്ത്യയുടെ പക്കലുള്ള മിറാഷ് വിമാനങ്ങൾ.
രണ്ട് വിമാനങ്ങളുടെയും എൻജിൻ സമാനമാണ്. ഖത്തറില്‍നിന്ന് കൂടുതല്‍ മിറാഷ് വിമാനങ്ങള്‍ വാങ്ങുന്നതോടെ ഇന്ത്യന്‍ പോര്‍വിമാന ശേഖരം കരുത്തുറ്റതാവുമെന്നാണ് വിലയിരുത്തല്‍.