ബെൽജിയത്തിന് ആദ്യ ജയം
Sunday, June 23, 2024 3:31 AM IST
കൊളോണ്‍: യൂറോ കപ്പ് ഗ്രൂപ്പ് ഇയിൽ ബെൽജിയത്തിന് ആദ്യ ജയം. റോമാനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെൽജിയം കീഴടക്കിയത്. ക്യാപ്റ്റന്‍ കെവിന് ഡി ബ്രുയിന്റെ മികവിലാണ് ബെൽജിയം ജയിച്ചു കയറിയത്.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ യോരി ടിയെല്‍മാന്‍സിലൂടെ ബെൽജിയം ആദ്യ ഗോൾ നേടി. 79-ാം മിനിറ്റിൽ കെവിന് ഡി ബ്രുയിന് ലീഡ് ഉയർത്തി. ബെല്‍ജിയത്തിന്റെ ജയത്തോടെ ഗ്രൂപ്പ് ഇയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമായി.
മൂന്ന് പോയിന്റുള്ള ബെൽജിയം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള റോമാനിയയാണ് ഒന്നാം സ്ഥാനത്ത്. സ്ലോവാക്യയ്ക്കും യുക്രെയ്നും മൂന്ന് പോയിന്റ് വീതമുണ്ട്.