സൂറത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; ഏഴ് പേര് മരിച്ചു; നിരവധി പേർ കുടുങ്ങികിടക്കുന്നു
Sunday, July 7, 2024 9:04 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് നിലകളുള്ള കെട്ടിടം തകര്‍ന്നുവീണു. ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ സ്ഥലത്തുനിന്ന് കണ്ടെടുത്തു.
ഇനിയും നിരവധി പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. ഗാര്‍മെന്റ് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം.
കെട്ടിടത്തിന്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. എത്ര പേര് അപകടത്തിൽപെട്ടു എന്ന് വ്യക്തമല്ല. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥലത്തെത്തി.