വയോധികനെ ക്രൂരമായി മര്‍ദിച്ച മൂന്ന് പേർ അറസ്റ്റിൽ
Friday, July 12, 2024 7:45 AM IST
പുല്പള്ളി: കടമായി നല്കിയ പണം തിരികെ ചോദിച്ച വയോധികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ. പെരിക്കല്ലൂര്‍ പുതുശേരിയില്‍ വീട്ടില്‍ റോജി (45), പാടിച്ചിറ മരക്കടവ് നെല്ലിക്കാട്ടില്‍ വീട്ടില്‍ രഞ്ജിത്ത് (33), പെരിക്കല്ലൂര്‍ പുതുശേരിയില്‍ വീട്ടില്‍ മത്തായി (55) എന്നിവരാണ് പിടിയിലായത്.
പെരിക്കല്ലൂര്‍, ചാത്തംകോട്ട് ജോസഫിനെ മർദിച്ചതിനാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തത്. പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
പ്രതികള്‍ ജോസഫ് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഒമിനി വാന്‍ ഇടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് തെറിച്ചു വീണ ജോസഫിനെ തൂമ്പയും കമ്പിവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്.