ഒരു ബിആർഎസ് എംഎൽഎകൂടി കോൺഗ്രസിൽ ചേർന്നു
Saturday, July 13, 2024 4:20 AM IST
ഹൈദരാബാദ്: ബിആർഎസിൽ നിന്ന് കോൺഗ്രസിലേക്കുള്ള എംഎൽഎമാരുടെ ഒഴുക്ക് തുടരുന്നു. ഗ്രേറ്റർ ഹൈദരാബാദിലെ രാജേന്ദ്രനഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ പ്രകാശ് ഗൗഡ് വെള്ളിയാഴ്ച കോൺഗ്രസിൽ ചേർന്നു.
ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭരണകക്ഷിയിലേക്ക് കൂറുമാറിയ ബിആർഎസ് എംഎൽഎമാരുടെ എണ്ണം എട്ടായി. കോൺഗ്രസിൽ ചേർന്ന പ്രകാശ് ഗൗഡിനെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പടെയുള്ളവർ സ്വീകരിച്ചു.
കൂടുതൽ എംഎൽഎമാർ ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേരാൻ ചർച്ച നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.