കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,450 രൂ​പ​യി​ലും പ​വ​ന് 51,600 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ്‌ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 5,340 രൂ​പ​യാ​ണ്.

ബു​ധ​നാ​ഴ്ച പ​വ​ന് 640 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പ​വ​ന് 120 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച വീ​ണ്ടും താ​ഴേ​ക്കു​പോ​യ സ്വ​ർ​ണ​വി​ല പ​വ​ന് 160 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

സ്വ​ർ​ണം വെ​ള്ളി എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി ചു​ങ്കം കു​റ​ച്ച​തോ​ടെ സ്വ​ർ​ണ​വി​ല ജൂ​ലൈ 23ന് ​കു​ത്ത​നെ കു​റ​ഞ്ഞി​രു​ന്നു. പ​ത്ത് ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ ഇ​ടി​വി​ന് ശേ​ഷം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സ്വ​ർ​ണ​വി​ല തി​രി​ച്ചു​ക​യ​റു​ക​യാ​ണു​ണ്ടാ​യ​ത്.

മേ​യ് 20ന് 55,120 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ചി​രു​ന്നു. ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് ജൂ​ണി​ൽ ഒ​റ്റ​യ​ടി​ക്ക് 1,500 രൂ​പ കു​റ​ഞ്ഞ് 52,500 നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തു​ക​യും പി​ന്നീ​ട് വീ​ണ്ടും 53,000 രൂ​പ ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.

പ​വ​ന് 53,000 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് ജൂ​ലൈ ആ​ദ്യം സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വ്യാ​പാ​രം ന​ട​ന്ന​ത്. ആ​റി​ന് 54,120 രൂ​പ​യി​ലെ​ത്തി​യ സ്വ​ർ​ണം മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ർ​ണ​വി​ല പ​ത്തി​ന് 53,680 രൂ​പ​യി​ലേ​ക്കെ​ത്തി. തു​ട​ർ​ന്ന് 12ന് ​വീ​ണ്ടും 54,000 ക​ട​ന്ന സ്വ​ർ​ണ​മാ​ണ് ഒ​രാ​ഴ്ച കൊ​ണ്ട് 51,000 രൂ​പ​യി​ൽ താ​ഴെ​യെ​ത്തി​യ​ത്.

അ​തേ​സ​മ​യം, ഇ​ന്ന് ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​യു​ടെ വി​ല 90 രൂ​പ​യാ​ണ്.