മും​ബൈ: വീ​ടി​ന്‍റെ ഗേ​റ്റ് മ​റി​ഞ്ഞ് ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. ഗി​രി​ജ ഗ​ണേ​ഷ് ഷി​ൻ​ഡേ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. പൂ​നെ പിം​പ്രി ചി​ഞ്ച് വാ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ഒ​രു കു​ട്ടി സൈ​ക്കി​ൾ വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് ക​യ​റ്റി​വെ​ച്ച ശേ​ഷം ഗേ​റ്റ് അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​റി​ഞ്ഞു​വീ​ണ ഗേ​റ്റ് റോ​ഡി​ലൂ​ടെ വ​ന്ന മൂ​ന്ന് വ​യ​സു​കാ​രി​യു​ടെ ദേ​ഹ​ത്തേ​ക്ക് പ​തി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ കു​ട്ടി മ​രി​ച്ചു.






.