കണ്ണീരൊപ്പാന്‍ മോഹന്‍ലാല്‍ എത്തി; വയനാട് സന്ദര്‍ശിക്കുന്നു
Saturday, August 3, 2024 9:42 AM IST
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ നടന് മോഹന്‍ലാല്‍ എത്തി. മേപ്പാടി മൗണ്ട് ടാഗോര്‍ സ്കൂളിലെ ടെറിറ്റോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പില്‍ ആണ് അദ്ദേഹം എത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തി. ലഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം സൈനിക വേഷത്തിലാണ് സന്ദര്‍ശനം നടത്തിയത്.
ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍ മലയും, മുണ്ടക്കൈയും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് വിവരം. ചൂരല്‍ മല ഭാഗത്തേയ്ക്ക് സൈനികര്‍ക്കൊപ്പം പോകും. പിന്നീട് മുണ്ടക്കൈ ഭാഗത്തെത്തും. ദുരിതാശ്വാസ ക്യാമ്പും മോഹന്‍ലാല്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് നടന് നല്‍കിയത്. 2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു.