കണ്ണീർക്കടലായി വയനാട്: മരണസംഖ്യ 359 ആയി; തെരച്ചിൽ ഊർജിതം
Saturday, August 3, 2024 10:46 AM IST
വയനാട്: ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 359 ആയി. മരിച്ചവരില്‍ 30 കുട്ടികള്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. 146 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്.
തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. രക്ഷാദൗത്യത്തിന്റെ അഞ്ചാം ദിനമായ ഇന്ന് മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. ചാലിയാറിലും തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.
റഡാറടമുള്ള ആധുനിക സംവിധാനങ്ങള്‍ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. 86 പേര് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.
വെള്ളിയാഴ്ച റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏറെ നേരത്തെ തെരച്ചില്‍ യാതൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു.