ഉരുൾപൊട്ടൽ: കേരളത്തിന് നൂറ് വീടുകൾ നിർമിച്ചു നൽകുമെന്ന് കർണാടക
Saturday, August 3, 2024 2:23 PM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കേരളത്തെ ചേർത്തു പിടിച്ച് കർണാടക. കേരളത്തിനു നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള സർക്കാരിനെ അറിയിച്ചു.
സഹായം വാഗ്ദാനം ചെയ്ത സിദ്ധരാമയ്യയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
അതേസമയം, ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്കാന് ധാരാളം പേര് മുന്നോട്ടു വന്നിട്ടുണ്ട്.