വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെയാകരുത്: സതീശന്
Monday, August 5, 2024 12:01 PM IST
തിരുവനന്തപുരം: ചൂരൽമല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവരുടേത് സാധാരണ പുനരധിവാസം പോലെയാകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഓരോ കുടുംബത്തെയും സര്‍ക്കാര്‍ പ്രത്യേകം പരിഗണിക്കണമെന്ന് സതീശന് പറഞ്ഞു.
ദുരിതബാധിതര്‍ക്ക് വാടകവീടുകള്‍ ഒരുക്കണം. സ്വയം തൊഴിലുകള്‍ കണ്ടെത്താന്‍ സൗകര്യം ഒരുക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
അതേസമയം വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. ചൂരല്‍മലയിലെ ന്യൂ വില്ലേജിന് സമീപത്തുനിന്ന് ഇന്ന് ഒരു മൃതദേഹം കണ്ടെടുത്തു. ഇത് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.