ഒളിമ്പിക്സ് ഗുസ്തിയിൽ അമൻ സെഹ്റാവത്ത് സെമിയിൽ
Thursday, August 8, 2024 5:08 PM IST
പാരീസ്: പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ. പുരുഷ വിഭാഗം 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ അമൻ സെഹ്റാവത്ത് സെമിയിൽ പ്രവേശിച്ചു.
അർമേനിയൻ താരം അബെർകോവിനെ ആണ് അമൻ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയത്. സെമിയിൽ ജപ്പാൻ താരം ഹിഗുചി ആകും സെഹ്റവത് നേരിടുക.