കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Sunday, August 11, 2024 4:59 PM IST
മലപ്പുറം : കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴയും കല്ലൻപുഴയും കരകവിഞ്ഞതോടെ താഴ്ന്നപ്രദേശങ്ങളിലെല്ലാം വെള്ളംകയറി.
കനത്ത മലവെള്ളപ്പാച്ചിലിന്റെ പശ്ചാത്തലത്തിൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അപകട സാധ്യതയുള്ളവർ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നൽകി.
മലപ്പുറത്ത് ഇന്ന് തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.