ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് എതിര് അഭിപ്രായമില്ല കെ.കെ. ശൈലജ
Tuesday, August 13, 2024 5:48 PM IST
കണ്ണൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു എതിര് അഭിപ്രായവും ഇല്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് യാതൊരു നിയമതടസവും ഇല്ലെങ്കില്‍ അത് പുറത്തു വിടുക തന്നെ ചെയ്യണമെന്നാണ് സര്‍ക്കാരിന്റെയും തീരുമാനമെന്ന് ശൈലജ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ ഒരു ആക്രമണവും നടക്കരുതെന്നാണ് ആഗ്രഹം. റിപ്പോര്‍ട്ട് മുഴുവനായി പുറത്തു വിടണമെന്നാണ് കോടതി പറയുന്നതെങ്കില്‍ അത് അങ്ങിനെ തന്നെ വേണമെന്നാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാര്‍ ഇതിനകത്ത് ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി.
സര്‍ക്കാരിന് ഈ കാര്യത്തില്‍ ഒരു ഭയവുമില്ല. സര്‍ക്കാർ എപ്പോഴും സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കൊപ്പമാണ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ പരാതി പറയാനുള്ള ഒരു കമ്മിറ്റി വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നും ശൈലജ പറഞ്ഞു.