അർജുനായുള്ള തിരച്ചിൽ; ഈശ്വര്‍ മല്‍പെ സംഘം പുഴയില്‍ ഇറങ്ങി
Wednesday, August 14, 2024 9:19 AM IST
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. എസ്ഡിആര്‍എഫും ഈശ്വര്‍ മല്‍പെ സംഘവും തിരച്ചിലിനായി ഗംഗാവാലി പുഴയില്‍ ഇറങ്ങി.
ലോറിയുടെ ജാക്കി കണ്ടെത്തിയ സ്ഥലത്താകും ആദ്യം പരിശോധന നടത്തുക.പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതും വെള്ളം തെളിഞ്ഞതും തിരച്ചിലിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ മഴ കുറഞ്ഞുനില്ക്കുന്നതും ആശ്വാസമാണ്. ഉച്ചയ്ക്ക് ശേഷം കൂടുതൽ ഡൈവർമാർ പുഴയിൽ ഇറങ്ങും. പ്രതികൂല കാലാവസ്ഥയും ഗംഗാവാലി പുഴയിലെ ഒഴുക്കും കാരണം നിര്‍ത്തിവെച്ചിരുന്ന തിരച്ചില്‍ ചൊവ്വാഴ്ചയാണ് പുനരാരംഭിച്ചത്.