പരിയാരത്ത് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു; പോലീസ് കേസെടുത്തു
Wednesday, August 14, 2024 1:33 PM IST
കണ്ണൂർ: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന പതിനാലുകാരിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി പരാതി. കഴിഞ്ഞ 12ന് വൈകുന്നേരം 5.45 ഓടെ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
സ്കൂൾ വിട്ട് പോകുകയായിരുന്ന വിദ്യാർഥിനിയെ മൂന്നംഗ സംഘം പിന്തുടർന്നെത്തുകയായിരുന്നു. തുടർന്ന് ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ചെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.