കാഫിര്‍ പോസ്റ്റ്: സിപിഎമ്മിന്റെ നേതാക്കളറിയാതെ ഒന്നും നടക്കില്ലെന്ന് കെ. സുധാകരന്
Thursday, August 15, 2024 11:20 AM IST
തിരുവനന്തപുരം: കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഇടത് പ്രവര്‍ത്തകരാണ് പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് വ്യക്തമായെന്നും സുധാകരന് പ്രതികരിച്ചു.
ഇടത് സര്‍ക്കാരിന്റെ പോലീസ് തന്നെയാണ് ഇത് കണ്ടെത്തിയത്. പോലീസിന്റെ നിലപാടാണോ അതോ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയുടെ അഭിപ്രായമാണോ ഇക്കാര്യത്തില്‍ മുഖവിലയ്ക്ക് എടുക്കേണ്ടതെന്ന് സുധാകരന് ചോദിച്ചു.
ഇതിന് പിന്നിൽ ആരൊക്കെയുണ്ടെന്ന് പോലീസ് കണ്ടെത്തണം. സിപിഎമ്മിന്റെ നേതാക്കളറിയാതെ ഒന്നും നടക്കില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.