സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാഹുല്‍ ഗാന്ധിയോട് അനാദരം; ഇരിപ്പിടം നല്‍കിയത് പിന്‍നിരയില്‍
Thursday, August 15, 2024 12:15 PM IST
ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം നല്‍കിയത് പിന്‍നിരയിലെന്ന് ആക്ഷേപം. കേന്ദ്രമന്ത്രിമാര്‍ക്കും വിശിഷ്ട അതിഥികള്‍ക്കും പിന്നിലായി നാലാം നിരയിലാണ് രാഹുലിന് ഇരിപ്പിടം ഒരുക്കിയിരുന്നത്.
പ്രോട്ടോക്കോള്‍ പ്രകാരം മുന്‍നിരയിലാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം ഒരുക്കേണ്ടത്. എന്നാൽ കായികതാരങ്ങൾക്കൊപ്പം രാഹുലിന് പിൻനിരയിലാണ് ഇരിപ്പിടം നൽകിയത്.
രാഹുല്‍ പ്രതിപക്ഷ നേതാവായതിന് ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യദിന ചടങ്ങിലാണ് അനാദരവുണ്ടായത്. സംഭവത്തില്‍ സാമൂഹികമാധ്യമങ്ങളിൽ അടക്കം വ്യാപക വിമർശനം ഉയരുന്നുണ്ട്.
അതേസമയം ഒളിംപിമ്പിക്സ് കായികതാരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കാനാണ് ഇത്തരത്തില്‍ ക്രമീകരണം നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.