ഫണ്ട് തിരിമറി: പി.കെ.ശശിയെ പാർട്ടിയുടെ എല്ലാ സ്ഥാനത്ത് നിന്നും നീക്കി
Sunday, August 18, 2024 9:19 PM IST
പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി കേസിൽ സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്കെതിരെ നടപടി. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി പിരിച്ചു വിട്ടതിനു പിന്നാലെ പി.കെ.ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി.
ഇതോടെ പി.കെ.ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.
പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം അന്വേഷിച്ചത്.