മൂന്ന് വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി
Monday, August 19, 2024 11:20 PM IST
തൃശൂർ: മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി. തൃശൂർ പാവറട്ടിയിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. ഇരട്ട സഹോദരങ്ങളായ അഗ്നിവേശ്, അഗ്നിദേവ്, രാഹുൽ മുരളീധരൻ എന്നിവരെയാണ് കാണാതായത്.
മൂന്ന് പേരും എട്ടാം ക്ലാസ് വിദ്യാർഥികളാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.