സര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല: മന്ത്രി രാജീവ്
Sunday, August 25, 2024 11:45 AM IST
തിരുവനന്തപുരം: സിനിമാ മേഖലയിലെ ആളുകള്‍ക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ്.
രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുകയോ അതിന് അനുസൃതമായ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടി സംബന്ധിച്ച കാര്യങ്ങള്‍ കോടതി പരിശോധിക്കട്ടെ.
ആരെയും സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിനില്ല. അമ്മ ഭാരവാഹികള്‍ ഏത് രാഷ്ട്രീയപാര്‍ട്ടിയില്‍ ഉള്ളവരാണെന്ന് അറിയാമല്ലോയെന്നും മന്ത്രി പ്രതികരിച്ചു.