വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്; യാത്ര കനത്ത സുരക്ഷയിൽ
Friday, August 30, 2024 10:06 AM IST
തിരുവനന്തപുരം: വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് മാറ്റി മുകേഷ്. ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് യാത്ര തിരിച്ചത്.
കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര. എന്നാല്‍ എവിടേക്കാണ് എംഎൽഎയുടെ യാത്ര എന്നതിൽ വ്യക്തതയില്ല.
ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ രാജി ആവശ്യം ശക്തമാകുന്നതിനിടെയാണ് വാഹനത്തിൽനിന്ന് ബോർഡ് നീക്കിയത്. വഴിയിൽ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ബോർഡ് മാറ്റിയതെന്നും സൂചനയുണ്ട്.