സ്പോര്‍ട്സ് കൗണ്‍സിൽ ഗ്രൗണ്ട് നവീകരണത്തിൽ ക്രമക്കേട്; പി.ശശിക്കെതിരേ അഴിമതിയാരോപണവുമായി രാഹുല്‍ മാങ്കൂട്ടത്തിൽ
Tuesday, September 3, 2024 3:46 PM IST
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരേ അഴിമതിയാരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിൽ. കൊച്ചിയിലെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഫുട്ബാള്‍ ഗ്രൗണ്ട് നവീകരണത്തിൽ അഴിമതി നടന്നെന്നാണ് ആരോപണം.
2023 മേയിലാണ് ഗ്രൗണ്ട് നവീകരണത്തിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. ഇ- ടെൻഡർ നടക്കുമ്പോൾ മറുവശത്ത് സ്പോർട്സ് കൗൺസിലും സ്വകാര്യ കമ്പനിയും തമ്മിൽ വേറെകരാറിൽ ഏർപ്പെട്ടെന്ന് രാഹുൽ ആരോപിച്ചു.
പി.ശശിയും മകനും അഭിഭാഷകരായ സ്വകാര്യ കന്പനി മാഗ്നം സ്പോര്‍ട്സിനാണ് ഇത്തരത്തിൽ കരാർ നൽകിയത്. പി. ശശി നടത്തുന്ന കൊള്ളയുടെ ഒരു ഉദാഹരണം മാത്രമാണിത്. വിഷയത്തിൽ പരാതി കൊടുക്കുമെന്നും രാഹുൽ പറഞ്ഞു.
സിപിഎം എംഎൽഎയെക്കാൾ പവർഫുൾ ആണ് എഡിജിപി അജിത് കുമാർ. അതാണ് അൻവർ വായ മൂടിയത്. മുഖ്യമന്ത്രിക്ക് അജിത് കുമാറിനെ ഭയമാണ്. സിപിഎം ക്വട്ടേഷൻ ഏൽപ്പിച്ച കൊടി സുനിയാണ് അജിത് കുമാറെന്നും രാഹുൽ വിമർശിച്ചു.