അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നിവിന്‍ പോളിക്കെതിരെ കേസ്
Tuesday, September 3, 2024 6:56 PM IST
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ നിവിന്‍ പോളിക്കെതിരെ പോലീസ് കേസ് എടുത്തു. നേര്യമംഗലം സ്വദേശിയുടെ പരാതിയിൽ എറണാകുളം ഊന്നുകല്‍ പോലീസാണ് കേസെടുത്തത്.
ദുബായിൽ വച്ചായിരുന്നു സംഭവം. നിവിന്‍ പോളിക്കൊപ്പം മറ്റ് ചിലര്‍ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേര്‍ന്നാണ് പീഡനമെന്നും പരാതിയില്‍ പറയുന്നു. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി.
ശ്രേയ എന്ന യുവതിയാണ് കേസിൽ ഒന്നാം പ്രതി, നിർമാതാവ് എ.കെ.സുനിലാണ് രണ്ടാം പ്രതിയും, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ.
ഊന്നുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എറണാകുളം റൂറൽ എസ്പിക്കാണ് പരാതി നൽകിയത്. പിന്നീട് ഊന്നുകൽ പോലീസിന് കൈമാറുകയായിരുന്നു