കൂടിക്കാഴ്ചാ വിവാദം മണ്ടത്തരം; സതീശന് തലയ്ക്ക് ഓളമെന്ന് കെ.സുരേന്ദ്രൻ
Saturday, September 7, 2024 11:44 AM IST
കോട്ടയം: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയും എഡിജിപി എം.ആർ.അജിത് കുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റിയുള്ള വിവാദം മണ്ടത്തരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. 2023 മേയില്‍ നടന്ന കൂടിക്കാഴ്ച 2024 ഏപ്രിലില്‍ നടന്ന തൃശൂര്‍ പൂരം അലങ്കാലമാക്കാനെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വാദം മണ്ടത്തരമാണ്. സതീശന് തലയ്ക്ക് ഓളമാണെന്നും സുരേന്ദ്രന് വിമർശിച്ചു.
അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളുടെയും കുന്തമുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. കേരളത്തില്‍ നിയമവാഴ്ച സമ്പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് കള്ളക്കടത്ത് നേട്ടം പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ്.
ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായ ശേഷം സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണ്. ഒരു കടലാസിന്റെ വില പോലും പിണറായി ആ പാര്‍ട്ടിക്ക് നല്‍കിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.